ErnakulamLatest NewsKeralaNattuvarthaNews

ഭാര്യയെ കൊലപ്പെടുത്തി, ശേഷം മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ചു : ഭർത്താവ് അറസ്റ്റിൽ

തമിഴ്നാട് തെങ്കാശി സ്വദേശി മഹേഷ് കുമാർ (40) ആണ് പൊലീസ് പിടിയിലായത്

എറണാകുളം: കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശി മഹേഷ് കുമാർ (40) ആണ് പൊലീസ് പിടിയിലായത്. തമിഴ്നാട് തെങ്കാശി സ്വദേശിനിയും മഹേഷ് കുമാറിന്റെ ഭാര്യയുമായ രത്നവല്ലി (35)യാണ് കൊല്ലപ്പെട്ടത്.

ഭാര്യയെ കൊലപ്പെടുത്തി അടുത്തുള്ള ജാതി തോട്ടത്തിൽ മൃതദേഹം നഗ്നമാക്കി ഉപേക്ഷിച്ചു. തുടർന്ന്, മഹേഷ് പൊലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് തുടർന്ന്, നടത്തിയ അന്വേഷണത്തിൽ ഭാര്യയെ കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു.

Read Also : ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബിബിസി ഡോക്യുമെന്ററി: നിലപാട് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ മല്ലിക സാരാഭായി

ഇയാൾ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. രത്നവല്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും മൃതദേഹത്തോട് ലൈംഗീകാതിക്രമം നടത്തിയതായും നഗ്നമാക്കിയ നിലയിൽ ജാതി തോട്ടത്തിൽ ഉപേക്ഷിച്ചതായും മഹേഷ് പൊലീസിനോട് കുറ്റസമ്മതം നടത്തി. തമിഴ്‌നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി കാലടിയിൽ താമസിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button