ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. പഴയ ചാറ്റുകൾ തിരയാൻ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായാണ് പുതിയ ഫീച്ചർ എത്തിയിട്ടുള്ളത്. കൃത്യമായ തീയ്യതി നൽകിയാൽ പഴയ സന്ദേശം കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഐഒഎസ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിക്കുന്നത്. ഉടൻ തന്നെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. തീയ്യതി ഉപയോഗിച്ച് ചാറ്റുകൾ എങ്ങനെ തിരയണമെന്ന് പരിചയപ്പെടാം.
ഐഫോണിൽ നിന്നും വാട്സ്ആപ്പ് തുറന്നതിനു ശേഷം സന്ദേശം ലഭിക്കേണ്ട ചാറ്റ് സെലക്ട് ചെയ്യുക. ഇതിൽ നിന്നും കോൺടാക്ട് നെയിം ടാപ്പ് ചെയ്ത് സെർച്ച് ചെയ്തതിനുശേഷം, ഏതു ദിവസത്തെ സന്ദേശമാണോ വേണ്ടത് അതിന് കൃത്യമായ തീയ്യതി നൽകുക. സ്ക്രീനിന്റെ വലത് വശത്തുള്ള ദൃശ്യമാകുന്ന കലണ്ടർ ഐക്കണിൽ നിന്നാണ് തീയ്യതി തിരഞ്ഞെടുക്കേണ്ടത്. പുതിയ ഫീച്ചർ എത്തിയതോടെ ചാറ്റുകൾ തിരയുമ്പോൾ ഉണ്ടാകുന്ന സമയം ലാഭിക്കാനാകും.
Post Your Comments