ഇന്ത്യൻ വിപണിയിലെ ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. 2022- ൽ ഷവോമി പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി 10. ഷവോമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റെന്ന സവിശേഷതയും റെഡ്മി 10- ന് ഉണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മിഡ്നൈറ്റ് ബ്ലാക്ക്, കരീബിയൻ ഗ്രീൻ, പസഫിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കും.
Also Read: പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റർ ചെയ്യണം: നിർദ്ദേശം നൽകി സൗദി ഇന്ത്യൻ അംബാസിഡർ
50 മെഗാപിക്സൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ റെഡ്മി 10 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 9,613 രൂപയാണ്.
Post Your Comments