ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനില്‍ എത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അനുമതി തേടുന്നതിനാണ് അദ്ദേഹത്തെ കാണുന്നത്. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇത്. ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പ്രത്യേക ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും.
ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ” എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തില്‍” -എന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിയ്ക്കുന്നത്. ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കോവിഡില്‍ നിന്ന് രക്ഷ നേടാന്‍ സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കെത്തിക്കുമെന്നും താക്കൂര്‍ പറഞ്ഞു.
Post Your Comments