Latest NewsKeralaNews

ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം, പുതിയത് തയ്യാറാക്കണം: ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ

ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാന്‍ ആകാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിക്കുന്നു

കൊച്ചി: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍ പുറത്ത് വന്നതോടെ വന്‍ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് ചങ്ങമ്പുഴയുടെ മകള്‍ ലളിത. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമര്‍ശമുള്ള പ്രബന്ധത്തിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാന്‍ ആകാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിക്കുന്നു.

Read Also: മനുഷ്യരാശിയുടെ ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ല, സൂചന നല്‍കി ഡൂംസ്‌ഡേ ക്ലോക്ക്

‘വാഴക്കുല” തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് വേറൊരു പ്രബന്ധം അവതരിപ്പിക്കണം. തെറ്റുപറ്റിയ പ്രബന്ധം ക്യാന്‍സല്‍ ചെയ്യണം.രണ്ടാമത് ഒന്നുകൂടെ ശ്രദ്ധിച്ച് ”വാഴക്കുല” തന്നെ അല്‍പം വിപുലീകരിച്ച് മാറ്റങ്ങള്‍ വരുത്തി എഴുതുക. നിലവില്‍ നോക്കിയ ആളുകള്‍ തന്നെ രണ്ടാമതും നോക്കണം. രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചാല്‍ കുട്ടിക്ക് ഡോക്ടറേറ്റ് കൊടുക്കണം. ഒരു പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതും. ഒരു വിദ്യാര്‍ത്ഥിയോട് ക്ഷമിക്കാനാകും പക്ഷെ ഗൈഡിനോട് അത് പറ്റില്ല.’. ലളിത ചങ്ങമ്പുഴ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button