ജമ്മു കാശ്മീരിൽ അതിവേഗ 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ജമ്മുവിലെ പ്രധാന നഗരങ്ങളായ സാംബ, കത്വ, ഉധംപൂർ, അഘ്നൂർ, ലഖൻപൂർ, ഖോർ എന്നിങ്ങനെയുള്ള നഗരങ്ങളിലാണ് 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ജമ്മുവിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യ ടെലികോം ഓപ്പറേറ്റർ കൂടിയാണ് എയർടെൽ.
4ജിയെക്കാൾ 20 മുതൽ 30 മടങ്ങ് വരെ വേഗതയാണ് 5ജി വാഗ്ദാനം ചെയ്യുന്നത്. എയർടെലിന്റെ നെറ്റ്‌വർക്ക് ബിൽഡ്- ഔട്ട് പൂർത്തിയാക്കുന്നതോടെ 5ജി സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ജമ്മുവിലെ കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കും.
2022 ഒക്ടോബർ മുതലാണ് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്‌നൗ, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് 5ജി ആരംഭിച്ചത്.
Post Your Comments