മധ്യപ്രദേശ്: പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഇൻഡോർ സ്വദേശിനി വൃന്ദ ത്രിപാഠി (16) ആണ് മരിച്ചത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ഉഷ നഗറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയായ വൃന്ദ കുഴഞ്ഞ് വീഴുകയായിരുന്നു. അതിശൈത്യമാകാം ഹൃദയസ്തംഭനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റിപ്പബ്ലിക് ദിന പരേഡിനായി പരിശീലിക്കുന്നതിനിടയിലാണ് വൃന്ദ കുഴഞ്ഞ് വീണത്.
Read Also : സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതം, നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കാൻ ജനങ്ങൾ പ്രചാരണം നടത്തണം’
ബോധരഹിതയായ വൃന്ദയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി നടപടികൾക്ക് ശേഷം വൃന്ദയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
അതേസമയം, ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. കഠിനമായ തണുപ്പ് ഹോർമോണുകളുടെ അളവ് ഉയരാനും രക്തം കട്ട പിടിക്കാനും സാധ്യതയുണ്ടെന്ന് കാർഡിയോളജിസ്റ്റ് അനിൽ ഭരണി മാധ്യമങ്ങളോട് പറഞ്ഞു. പോഷകാഹാരവും വ്യായാമവും ശീലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments