
കോഴിക്കോട്: കോഴിക്കോട് കായക്കൊടിയില്‍ മധ്യവയസ്കനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും അയല്‍വാസിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. വണ്ണാന്റെപറമ്പത്ത് ബാബു(50)വിനെ ആണ് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടിനാണ് സംഭവം. ഇയാളുടെ ഭാര്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് മുക്കാല്‍ഭാഗം വേര്‍പെട്ട നിലയിലായിരുന്നു. വയറില്‍ മാരകമായി കുത്തേറ്റിട്ടുണ്ട്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തുന്നതിനിടെയാണ് അയല്‍വാസിയായ രാജീവനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍, പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments