Latest NewsNewsIndia

സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു: സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായതായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിർത്തേണ്ടിവന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാപാളിച്ചകൾ കാരണമാണ് യാത്ര നിർത്തിവെക്കേണ്ടി വന്നതെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിക്കുകയായിരുന്നുവെന്നും തന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഭക്ഷ്യസുരക്ഷ വകുപ്പിൽ നിയമവിഭാഗം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി, ഭക്ഷ്യസുരക്ഷമാനദണ്ഡം പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും

എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. ഭാരത് ജോഡോ യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു. നാളെയും മറ്റന്നാളും പിഴവ് ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read Also: വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം; കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button