ഷാരൂഖ് ഖാന്‍ നായകനായെത്തിയ ‘പഠാൻ’ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരൂപകരടക്കം നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പത്മപ്രിയ.
ദില്ലിയിലെ ഡിലൈറ്റ് സിനിമാസിലാണ് പത്മപ്രിയ സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വീഡിയോയും പത്മപ്രിയ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ഊർജ്ജം കണ്ടതെന്ന് പത്മപ്രിയ പറയുന്നു.
‘പഠാൻ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്. തിയേറ്ററിലെ ഊർജ്ജം അയഥാർത്ഥമായിരുന്നു. അത് എന്നെ 2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. എന്തൊരു അത്ഭുതകരമായ അനുഭവം’ പത്മപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Read Also:- ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ പഴങ്ങൾ കഴിക്കൂ…
സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഠാൻ. ദീപിക പദുക്കോണിനും ജോണ്‍ എബ്രഹാമിനും ഒപ്പം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിവരും അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.
Post Your Comments