വത്തിക്കാൻ: സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്നും സ്വവർഗ ലൈംഗികതയെ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങൾ അനീതിയാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ. ദൈവം എല്ലാ മക്കളെയും സ്നേഹിക്കുന്നുണ്ടെന്നും എൽജിബിടിക്യു വ്യക്തികളെ പള്ളിയിലേക്ക് സ്വാഗതം ചെയ്യണമെന്നും മാർപ്പാപ്പ കത്തോലിക്കാ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്.
‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തോലിക്ക ബിഷപ്പുമാർ സ്വവർഗ ലൈംഗികതയെ കുറ്റകരമാക്കുകയും എൽജിബിടിക്യു വ്യക്തികളോട് വിവേചനം കാണിക്കുകയും ചെയ്യുന്ന നിയമങ്ങളെ പിന്തുണക്കുന്നുണ്ട്. എന്നാൽ, അത്തരം മനോഭാവങ്ങൾ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുണ്ടാവുന്നതാണ്. ബിഷപ്പുമാർ എല്ലാവരുടെയും അന്തസ് തിരിച്ചറിയും വിധം മാറ്റത്തിന് തയ്യാറാകേണ്ടതുണ്ട്. സ്വവർഗരതിക്കാരനാകുന്നത് കുറ്റമല്ല. എന്നാൽ അതൊരു പാപമാണ്,’ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.
മെത്രാന്മാരുടെയുള്ളിൽ പരിവർത്തന പ്രക്രിയ ഉണ്ടായിരിക്കണമെന്നും ആർദ്രത കാണിക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
Post Your Comments