ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റാതെ പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനക്കമ്പനിക്കെതിരെ നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, ലോഡിംഗ്, ട്രിം ഷീറ്റ് തയ്യാറാക്കൽ, ഫ്ലൈറ്റ് ഡിസ്പാച്ച്, പാസഞ്ചർ/ കാർഗോ കൈകാര്യം തുടങ്ങിയ കാര്യങ്ങളിൽ മതിയായ ക്രമീകരണം ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ഡിജിസിഎ നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, കമ്പനിക്ക് 10 ലക്ഷം രൂപ പിഴയും ഡിജിസിഎ ചുമത്തിയിട്ടുണ്ട്.
2023 ജനുവരി ഒൻപതിനാണ് ഗോ ഫസ്റ്റ് ഫ്ലൈറ്റ് ജി8116 വിമാനം യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടത്. സംഭവത്തെ തുടർന്ന് നിരവധി യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം വ്യാപകമായതോടെ ഡിജിസിഎ ഗോ ഫസ്റ്റിനോട് വിശദീകരണം തേടിയിരുന്നു. വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ടെർമിനൽ കോഡിനേറ്റർ, കൊമേഴ്സ്യൽ സ്റ്റാഫ്, ക്രൂ എന്നിവർ തമ്മിൽ തെറ്റായ ആശയവിനിമയമാണ് നടന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡിജിസിഎ കനത്ത നടപടി സ്വീകരിച്ചത്.
Also Read: സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല: ഗവർണർ
Post Your Comments