അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുക്കാനായി കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട സിപിഎമ്മിന് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കൈലാസഹര്‍ മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എ മൊബോഷര്‍ അലിയും, മുൻ എംഎൽഎയായ സുബാൽ ഭൗമിക്കും ബിജെപിയില്‍ ചേര്‍ന്നു.
ഇതോടൊപ്പം കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ സുപാല്‍ ബൗമിക്കും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. ഇത്തവണ മൊബോഷറിന്റെ മണ്ഡലം സിപിഎം കോണ്‍ഗ്രസിന് നല്‍കിയതിലുള്ള അതൃപ്തിയാണ് സിപിഎം വിടാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രിക് നിർമ്മാണ രംഗത്തേക്ക് ഷവോമി, കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിൽ
ബൊക്സാ നഗറിൽ നിന്നും രണ്ടുവട്ടം കോൺഗ്രസ് സീറ്റിൽ എംഎൽഎയായ നേതാവായ ബിലാൽ മിയയും ബിജെപിയുടെ ഭാഗമായേക്കുമെന്നും തെരഞ്ഞടുപ്പിന് മുന്നോടിയായി ഇനിയും ചില മുതിർന്ന നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ഇത്തവണ ഒറ്റക്കെട്ടായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 47 മണ്ഡലങ്ങളില്‍ സിപിഎമ്മും 13 ഇടത്ത് കോണ്‍ഗ്രസുമാണ്.
Post Your Comments