പ്രമുഖ ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ കാറുകൾ അടുത്ത വർഷം മുതൽ പുറത്തിറക്കിയേക്കുമെന്ന് സൂചന. റിപ്പോർട്ടുകൾ പ്രകാരം, കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലാണ്. കൂടാതെ, കാറിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങൾ മുഖാന്തരം പ്രചരിക്കുന്നുണ്ട്. 2021 സെപ്തംബറിലാണ് ഷവോമി ഇലക്ട്രിക് കാർ പ്രോജക്ടിനെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.
‘മോഡേന’ എന്ന പേര് നൽകിയിരിക്കുന്ന ഷവോമിയുടെ ആദ്യ കാർ ഒരു സെഡാൻ ആയിരിക്കുമെന്നാണ് സൂചന. മംഗോളിയയിലെ മഞ്ഞ് താഴ്‌വരയിൽ വാഹനത്തിന്റെ വിന്റർ ടെസ്റ്റിംഗ് നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാറിന്റെ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം ഏറ്റവും പുതിയ ക്വാൽകം 8295 ചിപ്പുകളിലായിരിക്കും പ്രവർത്തിക്കുന്നത്. അതേസമയം, വാഹനവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഷവോമി പുറത്തുവിട്ടിട്ടില്ല.
2021- ൽ തന്നെ വൈദ്യുത വാഹന നിർമ്മാണത്തിനായി കമ്പനി പ്രത്യേക വിഭാഗം രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1.5 ബില്യൺ ഡോളറാണ് ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് കമ്പനി നിക്ഷേപിച്ചിട്ടുള്ളത്. പ്രതിവർഷം മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള ഫാക്ടറിയാണ് ഷവോമി ലക്ഷ്യമിടുന്നത്.
Post Your Comments