ട്വിറ്ററിൽ വീണ്ടും താരമായി മാറിയിരിക്കുകയാണ് ഇലോൺ മസ്ക്. ഇത്തവണ പ്രൊഫൈൽ നെയിം മാറ്റിയതിലൂടെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം മസ്ക് വൈറലായിരിക്കുന്നത്. ഇലോൺ മസ്ക് എന്ന പേരിനു പകരം ‘മിസ്റ്റർ.ട്വീറ്റ്’ എന്ന പേരാണ് പ്രൊഫൈൽ നെയിമായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, വൈറലായി കൊണ്ടിരിക്കുന്ന ഈ പേരിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. അത് എന്താണെന്ന് അറിയാം.
അടുത്തിടെ നടന്ന സംവാദത്തിൽ ആകസ്മികമായി ഒരു അഭിഭാഷകൻ മസ്കിനെ ‘മിസ്റ്റർ.ട്വീറ്റ്’ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഈ പേര് മസ്കിന് വളരെയധികം ഇഷ്ടപ്പെടുകയും, പിന്നീട് ട്വിറ്ററിൽ പ്രൊഫൈൽ നെയിം ‘മിസ്റ്റർ.ട്വീറ്റ്’ എന്നാക്കി മാറ്റുകയുമായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തന്റെ പേരുമാറ്റിയ വിവരം മസ്ക് അറിയിച്ചിട്ടുണ്ട്. എന്നാൽ, പേര് തിരികെ ഇലോൺ മസ്ക് എന്നാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നും മസ്ക് അറിയിച്ചിട്ടുണ്ട്.
Also Read: റിപ്പബ്ലിക് ദിന പരിപാടിക്കിടെ അല്ലാഹു അക്ബര്‍ മുദ്രാവാക്യം മുഴക്കിയ സംഭവം: നടപടി
Post Your Comments