Latest NewsNewsBusiness

ആമസോൺ: വെയർ ഹൗസ് തൊഴിലാളികൾ സമരത്തിലേക്ക്, കാരണം ഇതാണ്

കുതിച്ചുയരുന്ന ജീവിത ചെലവ് കാരണം മറ്റു മേഖലകളിലെ ജീവനക്കാർ ഇതിനോടകം തന്നെ പണിമുടക്കിയിരുന്നു

പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോണിലെ വെയർ ഹൗസ് തൊഴിലാളികൾ സമരത്തിലേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ട്. ബ്രിട്ടനിലെ വെയർ ഹൗസ് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ശമ്പള വർദ്ധനവും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്. കുതിച്ചുയരുന്ന ജീവിത ചെലവ് കാരണം മറ്റു മേഖലകളിലെ ജീവനക്കാർ ഇതിനോടകം തന്നെ പണിമുടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെയർ ഹൗസ് തൊഴിലാളികളും പണിമുടക്കിന് തുടക്കമിട്ടത്.

ലണ്ടനിൽ നിന്ന് 160 കിലോമീറ്റർ മാറി വടക്കു പടിഞ്ഞാറ് ബിർമിംഗ്ഹാമിനു സമീപമുള്ള കവൻട്രിയിലെ ആമസോൺ കേന്ദ്രത്തിലെ തൊഴിലാളികളാണ് പണിമുടക്കിയത്. നിലവിൽ, ആമസോൺ ചെലവ് ചുരുക്കൽ നടപടികളുടെ പാതയിലാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ആമസോൺ പിരിച്ചുവിടലുകൾ ആരംഭിച്ചിട്ടുണ്ട്.

Also Read: തൃക്കണ്ടിയൂർ മഹദേവ ക്ഷേത്രം; അറിയാം ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ചരിത്രം

ഇത്തവണ ഇന്ത്യയിലെ ആയിരത്തിലധികം തൊഴിലാളികളെയാണ് പിരിച്ചുവിടൽ നടപടികൾ ബാധിച്ചിട്ടുള്ളത്. അതേസമയം, വരും ദിവസങ്ങളിൽ വിവിധ വിഭാഗങ്ങളിൽ നിന്നായി കൂടുതൽ ആളുകളെ വീണ്ടും പിരിച്ചുവിടുമെന്ന സൂചന ആമസോൺ നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button