ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്രീവിദ്യ മുല്ലശ്ശേരി. കഴിഞ്ഞ ദിവസമായിരുന്നു ശ്രീവിദ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ, തന്റെ ഹോസ്റ്റല്‍ കാലത്തെക്കുറിച്ചുള്ള ശ്രീവിദ്യയുടെ രസകരമായ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. സൈന പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീവിദ്യ ഹോസ്റ്റലില്‍ വച്ച് കള്ള് കുടിക്കാന്‍ നോക്കിയപ്പോള്‍ പറ്റിയ അബദ്ധത്തെക്കുറിച്ച് പങ്കുവച്ചത്.
read also: കൂട്ടുകാര്‍ക്കൊപ്പം ചെക്ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
എന്റെ ഫ്രണ്ട്‌സ് ഓക്കെ ഇത് കാണുകയാണെങ്കില്‍ സോറി, എനിക്കിത് പറയേണ്ടി വന്നതാണ്. ഞങ്ങള്‍ക്ക് ഒരിക്കല്‍ പനം കള്ള് കുടിക്കാന്‍ മോഹം തോന്നി. ഞങ്ങളുടെ ഒരു സുഹൃത്ത് വഴി കൊണ്ടു വന്നു. ഗെയ്റ്റിന്റെ ഇപ്പുറത്തേക്ക് മറ്റാര്‍ക്കും വരാനാകില്ല. സെവന്‍ അപ്പിന്റെ കുപ്പിയിലാണ് കൊണ്ടു വന്നത്. ഉച്ചയ്ക്ക് കൊണ്ടു വന്നു. ഒളിപ്പിച്ച വച്ച ശേഷം ക്ലാസിലേക്ക് തിരിച്ചു പോയി. രാത്രി വന്നിട്ട് കുടിക്കാനായിരുന്നു പ്ലാന്‍.
ആറരയായപ്പോള്‍ ഗ്യാസ് നിറഞ്ഞിട്ട് ഈ കുപ്പി പൊട്ടിത്തെറിച്ചു. തുടർന്ന് മണം വരാന്‍ തുടങ്ങി. എന്റെ കൂടെ ഉണ്ടായിരുന്നത് എന്നേക്കാള്‍ മന്ദബുദ്ധികളായിരുന്നു. അന്ന് ഞങ്ങള്‍ ഫൈനല്‍ ഇയറാണ്. സ്‌മെല്‍ വന്നപ്പോള്‍ സെക്കന്റ് ഇയറിലെ ടെക്‌സ്റ്റ് ബുക്കെടുത്ത് കത്തിച്ചു. മേഘയാണ് ചെയ്തത്. ഞങ്ങള്‍ വേണ്ടാ എന്ന് പറയുമ്പോഴേക്കും അവളത് കത്തിച്ചു. വാര്‍ഡന്‍ വരുമ്പോള്‍ കാണുന്നത് ഫുള്‍ പുകയാണ്.
ഞാന്‍ നോക്കുമ്ബോള്‍ പുകയില്‍ കൂടെ ഭഗവാനൊക്കെ ഉയര്‍ന്നു വരുന്നതു പോലെ എനിക്ക് കൂട്ടുകാരി ബില്‍ജിയെ കാണാം. ഒന്നും ചെയ്യാന്‍ പറ്റിയില്ല. വാതിലിൽ ആരോ തട്ടുന്നു. വാര്‍ഡനായിരുന്നു. മേഘ വാതിലൊന്ന് തുറന്നിട്ട് കുറച്ച് തിരക്കാണ് പിന്നെ വാ എന്ന് പറഞ്ഞു. പുള്ളിക്കാരി വാതില്‍ തള്ളിത്തുറന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. പരീക്ഷ ജയിക്കാന്‍ ഒരു പൂജ ചെയ്തതാണെന്നായിരുന്നു അവള്‍ പറഞ്ഞത്. ഞാന്‍ അപ്പോഴേക്കും ഓടി ബാത്ത് റൂമില്‍ കയറി വാതില്‍ അടച്ചിരുന്നു’- ശ്രീവിദ്യ പറഞ്ഞു.
Post Your Comments