Latest NewsNewsBusiness

സ്റ്റാർട്ടപ്പുകൾക്ക് ‘സിസ്റ്റം ഇന്റഗ്രേറ്ററായി’ മാറാം, പുതിയ പദ്ധതിയുമായി കേന്ദ്രം

കേന്ദ്രം തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സർക്കാറിന്റെ സർട്ടിഫിക്കേഷന്‍ നൽകുന്നതാണ്

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയുടെ ഡിജിറ്റൽ പദ്ധതികൾ വ്യാപിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം നൽകുന്ന പദ്ധതിക്കാണ് കേന്ദ്രം രൂപം നൽകുന്നത്. കോവിൻ, ആധാർ, ഡിജി ലോക്കർ തുടങ്ങിയ ഡിജിറ്റൽ പദ്ധതികൾ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് സ്റ്റാർട്ടപ്പുകളുടെ ചുമതല.

കേന്ദ്രം തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സർക്കാറിന്റെ സർട്ടിഫിക്കേഷന്‍ നൽകുന്നതാണ്. ഇതോടെ, സ്റ്റാർട്ടപ്പുകൾക്ക് മറ്റു രാജ്യങ്ങളിൽ പദ്ധതി നടപ്പാക്കാനായി ‘സിസ്റ്റം ഇന്റർഗ്രേറ്റർ’ ആയി പ്രവർത്തിക്കാൻ സാധിക്കും. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ പദ്ധതി മുഖാന്തരം മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യൻ പ്ലാറ്റ്ഫോമുകൾ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരമാണ് ലഭിക്കുക.

Also Read: പട്ടികജാതി വിഭാഗത്തിലെ 5000 യുവതി യുവാക്കൾക്ക് തൊഴിൽ നൽകും: പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button