WayanadLatest NewsKeralaNattuvarthaNews

കൂട്ടുകാര്‍ക്കൊപ്പം ചെക്ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

നൂല്‍പ്പുഴ നെന്മേനിക്കുന്ന് കോട്ടൂര്‍ അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകന്‍ ആകാശ് (15) ആണ് മരിച്ചത്

സുല്‍ത്താന്‍ബത്തേരി: കൂട്ടുകാര്‍ക്കൊപ്പം ചെക്ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നൂല്‍പ്പുഴ നെന്മേനിക്കുന്ന് കോട്ടൂര്‍ അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകന്‍ ആകാശ് (15) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം നടന്നത്. കല്ലൂര്‍ പുഴക്ക് കുറുകെ മണ്ണൂര്‍ക്കുന്നില്‍ നിര്‍മിച്ച ചെക്ഡാമിലാണ് വൈകുന്നേരം മൂന്ന് മണിയോടെ അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്.

Read Also : വയോധികയുടെ ഭൂമിയും സ്വർണവും പണവും തട്ടിയെടുത്ത കേസിൽ സിപിഎം കൗൺസിലറെ സസ്‌പെന്‍ഡ് ചെയ്തു

ആകാശ് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. അപകടം മനസിലാക്കിയ ഉടനെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ ആകാശിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഡാമിലെ ചെളിയില്‍ കുടുങ്ങിയതിനാല്‍ പുറത്തെത്തിക്കാനായില്ലെന്ന് പറയുന്നു. പിന്നീട് ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂലങ്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകാശ്. മാതാവ്: മായ (ആരോഗ്യവകുപ്പ്), സഹോദരന്‍: അശ്വിന്‍ (ആറാം ക്ലാസ് വിദ്യാര്‍ത്ഥി പഴൂര്‍ യു.പി സ്‌കൂള്‍).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button