എടത്വ: മുക്കുപണ്ടം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തി പണം തട്ടിയ സംഘം അറസ്റ്റില്‍. ചങ്ങനാശേരി മുനിസിപ്പല്‍ 18-ാം വാര്‍ഡില്‍ കിഴക്കും ഭാഗത്ത് പടിഞ്ഞാറെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദിലീപ് കുമാറിന്റെ മകന് ദില്‍ജിത്ത് (26), ഇടുക്കി പീരൂമേട് വില്ലേജില്‍ പീരുമേട് ഗസ്റ്റ് ഹൗസ് ക്വര്‍ട്ടേഴ്സില്‍ ശെല്‍വത്തിന്റെ മകന് രതീഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടത്വ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
രണ്ടു ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. തലവടിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വളകള്‍ പണയപ്പെടുത്തി 29,500 രൂപ ഇവര്‍ കൈപ്പറ്റിയിരുന്നു. ഇവര്‍ പോയ ശേഷം പണയപ്പെടുത്തിയ പണ്ടത്തിന്റെ രസീത് ഓഫീസില്‍ കിട്ടിയതോടെ സ്ഥാപന ഉടമകള്‍ക്ക് സംശയം തോന്നി. പണയ ഉരുപ്പടി കൂടുതല്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന്, സ്ഥാപന ഉടമകള്‍ എടത്വ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ച് ഇവരുടെ ഫോട്ടോ പകര്‍ത്തി. പൊലീസ് രഹസ്യമായി നടത്തിയ നീക്കത്തിനൊടുവില്‍ ദില്‍ജിത്തിനെ കോട്ടയത്തു നിന്നും രതീഷിനെ ചങ്ങനാശേരിയില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments