Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
AsiaLatest NewsNewsInternational

കടുത്ത സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കല്‍ പദ്ധതികളവതരിപ്പിച്ചു, അമേരിക്കയോട് സഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയോട് സഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ. പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ രാജ്യത്ത് ചെലവ് ചുരുക്കൽ പദ്ധതികളവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി സർക്കാർ എംപിമാരുടെ ശമ്പളം വെട്ടിക്കുന്നതടക്കമുള്ള തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പാക് സർക്കാർ യോഗത്തിൽ കടുത്ത തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്.

ഇതിന്റെ ഭാഗമായി വൈദ്യുതി, പ്രകൃതിവാതകം എന്നിവയുടെ വിലവർധിപ്പിക്കുന്നതിനും എംപിമാരുടെ ശമ്പളത്തിൽ നിന്ന് 15 ശതമാനത്തോളം വെട്ടിക്കുറക്കുന്നതിനും തീരുമാനമായി. സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി വീണ്ടെടുക്കുന്നതിനും എംപിമാരുടെ വിവേചനാധികാര പദ്ധതികൾ വെട്ടിച്ചുരുക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ചു : കോട്ടയത്ത് മകൻ അറസ്റ്റിൽ

ഇന്റലിജൻസ് ഏജൻസികൾക്ക് ഫണ്ടിങ്ങിനുള്ള വിവേചനാധികാരം വെട്ടിച്ചുരുക്കും. വാതക/ വൈദ്യുതി നിരക്ക് പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറുന്നതിനും ശമ്പളത്തോടൊപ്പം നൽകുന്ന അലവൻസുകൾ നിർത്തലാക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിദേശ സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനും ആഢംബര വാഹനങ്ങൾ വാങ്ങിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതിനും സർക്കാർ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button