KeralaLatest NewsNews

തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ സ്റ്റീരിയോ മോഷണം: സിനിമാ സ്‌റ്റൈലിൽ കള്ളനെ പിടികൂടി പോലീസ്

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ സ്റ്റീരിയോ മോഷണം നടത്തിയ കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി പോലീസ്. തിരുവനന്തപുരം പിഎംജിയ്ക്ക് സമീപത്തെ കൺട്രോൾ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച മോഷ്ട്ടാവിനെയാണ് കൈയോടെ പിടികൂടിയത്. വീടിനുള്ളിലേക്ക് വണ്ടികയറാത്തതിനാൽ പട്ടം പ്ലാമൂട് റോഡിനു സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിൻ കാർ പാർക്ക് ചെയ്യുന്നത്. പതിവുപോലെ ജോലി കഴിഞ്ഞു വന്നു വണ്ടി പാർക്ക് ചെയ്ത് ജിബിൻ വീട്ടിലേക്ക് പോയി.

Read Also: മകന്റെ പ്രായത്തിലുള്ള യുവാവുമായി അവിഹിത ബന്ധം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്

വ്യാഴാഴ്ച്ച വൈകുന്നേരം ആറുമണിയോട് കൂടി കുഞ്ഞിന് ചോക്ലേറ്റ് വാങ്ങുന്നതിനായി ജിബിൻ സമീപത്തുള്ള കടയിൽ പോയി മടങ്ങി വരുമ്പോൾ കാറിനോട് ചേർന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ കാറിലേക്ക് നോക്കുമ്പോൾ ആണ് മോഷ്ട്ടാവ് ഡ്രൈവർ സീറ്റിൽ നിന്നും കാറിന്റെ സ്റ്റീരിയോയുമായി പുറത്തിറങ്ങുന്നത് കണ്ടത്. എന്താണന്നു ചോദിച്ചപ്പോൾ സ്റ്റീരിയോ വയ്ക്കാൻ വന്നത് എന്നതായിരുന്നു മറുപടി. കാറിന്റെ ഉടമസ്ഥനാണ് ജിബിൻ എന്നത് മോഷ്ട്ടാവ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നാലെ തന്ത്രത്തിൽ ജിബിൻ തന്നെ മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നു ആനയറ സ്വദേശി നിതീഷാണ് പിടിയിലായത് പിന്നീട് മ്യൂസിയം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

നഗരത്തിലെ തന്നെ ഒരു പ്രമുഖ കാർ ഷോറുമിലെ ജീവനക്കാരാണ് പിടിയിലായ നിതീഷ്. ഇയാളുടെ സഹോദരന്റെ ഓട്ടോയിലാണ് മോഷണത്തിന് എത്തിയത്. മോഷ്ടാവിൽ നിന്നും പതിനായിരത്തോളം രൂപയും നിരവധി എ ടി എം കാർഡുകളും പോലീസ് കണ്ടെടുത്തു. ഇതിനു മുൻപും ഇത്തരത്തിൽ ഇയാൾ മോഷണം നടത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

Read Also: എസ്എഫ്ഐയുടെ വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് ബദലായി ‘കശ്‌മീർ ഫയൽസ്’ പ്രദർശനം നടത്താൻ ഒരുങ്ങി എബിവിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button