ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ബി.ബി.സി ഡോക്യുമെൻ്ററി സംബന്ധിച്ച വിവാദമാണ് രാജ്യത്ത് പുകയുന്നത്. കേന്ദ്രസർക്കാർ വിലക്കിയ ഡോക്യുമെൻ്ററി രാജ്യവ്യാപകമയി പ്രദർശിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ, മുൻപ്രതിരോധ മന്ത്രി എ.കെ ആൻ്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ തലവനുമായ അനിൽ ആൻ്റണി വ്യത്യസ്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇതാണ് പാർട്ടിയ്ക്കുള്ളിൽ വിവാദമായത്.
ബി.ജെ.പിയുമായി ഭിന്നതയുണ്ടെങ്കിലും രാജ്യതാത്പര്യമാണ് വലുതെന്ന അനിലിൻ്റെ ട്വീറ്റിനെതിരെ യൂത്ത് കോൺഗ്രസ് അടക്കം രംഗത്തു വന്നിരുന്നു. ഇതോടെ, പാർട്ടിസ്ഥാനങ്ങളിൽ നിന്ന് അനിൽ രാജിവെച്ചു. ‘ബി.ജെ.പിയുമായി വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഇന്ത്യയിലുള്ളവർ മുൻവിധിയുടെ നീണ്ട ചരിത്രവും ഇറാഖ് യുദ്ധത്തിനു പിന്നിൽ പ്രവർത്തിച്ച ജാക്ക് സ്ട്രോയുടെയും പാരമ്പര്യമുള്ള ബിബിസിയുടെ നിലപാടുകളുടെ പേരിൽ രാജ്യത്തെ സ്ഥാപനങ്ങളുടെ പേരിൽ ഭിന്നാഭിപ്രായങ്ങൾ സ്വീകരിക്കുന്നത് അപകടരമാണ്, അത് രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കും’, ഇങ്ങനെയായിരുന്നു അനിൽ ആൻ്റണിയുടെ ട്വീറ്റ്.
അനിൽ ആന്റണിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെ, പിന്തുണ നൽകിയത് ബി.ജെ.പി നേതാക്കളാണ്. കോൺഗ്രസിലുള്ള ചിലർ തനിക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ് എന്നാണ് അനിലിൻ്റെ ആരോപണം. അനിലിന് മാത്രം അഭിപ്രായ സ്വാതന്ത്ര്യം വേണ്ടേ എന്നാണ് ബി.ജെ.പി ചോദിക്കുന്നത്.
Post Your Comments