ന്യൂഡല്‍ഹി: വ്യാഴാഴ്ച റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇത്തവണ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റിപ്പബ്ലിക് ദിനം ആഘോഷങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കശ്മീരില ഒരു കൂട്ടം പെണ്‍കുട്ടികളുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജമ്മു കശ്മീരിലെ കുപ്വാരയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദേശീയ പതാക തയ്യാറാക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോയാണ് വൈറലാകുന്നത്.
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി തയ്യല്‍ കഴിവുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലാസുകളുടെ ഭാഗമായാണ് ദേശീയ പതാക നിര്‍മ്മാണം. നൈപുണ്യ വികസന കേന്ദ്രത്തിലെ മുസ്ലീം പെണ്‍കുട്ടികളാണ് ദേശീയ പതാക തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി കുപ്വാര ജില്ലയിലെ 20 പെണ്‍കുട്ടികള്‍ ദേശീയ പതാക തയ്യാറാക്കാന്‍ സന്നദ്ധരായി എത്തി. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യന്‍ സൈന്യം ഉറപ്പുവരുത്തിയിട്ടുണ്ട്
അതേസമയം, ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയ്‌നിന് ശേഷം ഏറെ ആവേശത്തോടെയാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും റിപ്പബ്ലിക് ദിനത്തെ വരവേല്‍ക്കുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ഓടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30നാണ് ആഘോഷങ്ങള്‍ അവസാനിക്കുന്നത്.
Post Your Comments