തിരുവനന്തപുരം: രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് കേരള സർക്കാരിന്‍റെ നിലപാടെന്ന് വി. മുരളീധരൻ. ഐടി ആക്ട് പ്രകാരം നിരോധിച്ച ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് മുരളീധരൻ വിമര്‍ശിച്ചു.
‘കോൺഗ്രസിൽ അനിൽ ആന്‍റണിക്കെങ്കിലും ബോധമുണ്ടായല്ലോ, ഞങ്ങൾ നേരത്തേ പറഞ്ഞ നിലപാടാണ് ഈ വിഷയത്തിൽ തരൂരിന്‍റെ നിലപാട്. വേണ്ട സമയത്ത് വിദേശകാര്യ മന്ത്രാലയം വേണ്ടത് ചെയ്യും’- അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പഴയ കോളനിവാഴ്ചക്കാരുടെ കുടിലതയുടെ വക്താക്കളായി സിപിഐഎമ്മും കോൺഗ്രസും മാറി. ഇന്ത്യ മറന്നു തുടങ്ങിയ മുറിവുകൾ കുത്തിയുണർത്തുന്നത് എന്തിനു വേണ്ടിയെന്ന് പ്രബുദ്ധ കേരളം ചിന്തിക്കണം. ലോകത്തിൻ്റെ നെറുകയിലെത്താനുള്ള ഇന്ത്യൻ കുതിപ്പിനെ തടസപ്പെടുത്താനുള്ള ഗൂഢാലോചന തിരിച്ചറിയണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Post Your Comments