NewsHealth & Fitness

ചെറുനാരങ്ങ വീട്ടിലുണ്ടോ? ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാം, ഗുണങ്ങൾ ഇവയാണ്

മിക്ക അടുക്കളയിലും ഉണ്ടാകുന്ന ഒന്നാണ് ചെറുനാരങ്ങ. വലിപ്പം കുറവാണെങ്കിലും ഒട്ടനവധി ഗുണങ്ങളാണ് ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്നത്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ വിയർപ്പ് നാറ്റം അകറ്റാൻ വരെ ചെറുനാരങ്ങ ഫലപ്രദമാണ്. ഒട്ടനവധി പോഷകങ്ങളുടെ കലവറയായ ചെറുനാരങ്ങയുടെ മറ്റു ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.

വിറ്റാമിൻ സിയുടെ കലവറയാണ് ചെറുനാരങ്ങ. മിതമായ തോതിൽ ചെറുനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

Also Read: കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറ്റുന്നതിനുള്ള എളുപ്പവഴികൾ മനസിലാക്കാം

ദഹന പ്രശ്നങ്ങൾ നിന്ന് രക്ഷ നേടാൻ മികച്ച ഓപ്ഷനാണ് ചെറുനാരങ്ങ. വിഭവങ്ങൾക്ക് മുകളിൽ അൽപം ചെറുനാരങ്ങ നീര് ചേർക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും.

രക്തസമ്മർദ്ദം ഉള്ളവർക്ക് ചെറുനാരങ്ങ ഡയറ്റിൽ ഉൾപ്പെടുന്നത് വളരെ നല്ലതാണ്. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം ഉള്ളവർക്ക് നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്.

വിയർപ്പ് നാറ്റം അകറ്റാൻ മികച്ച പ്രതിവിധിയാണ് ചെറുനാരങ്ങ. കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ചെറുനാരങ്ങ നീര് ചേർത്ത് കുളിച്ചാൽ വിയർപ്പ് നാറ്റം അകറ്റാൻ സഹായിക്കും.

വായിനാറ്റം, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവക്കെതിരെ പോരാടാനുള്ള കഴിവ് ചെറുനാരങ്ങയ്ക്ക് ഉണ്ട്. ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോൾ അവയിലേക്ക് അൽപം നാരങ്ങാ നീര് ചേർത്ത് പല്ലുതേക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button