Latest NewsIndiaNews

കേന്ദ്ര ബജറ്റ്: അറിയാം പ്രധാന വിവരങ്ങൾ

ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. ഒരു സാമ്പത്തിക വർഷത്തെ മുഴുവൻ വരവ് ചെലവ് കണക്കുകൾ മുതൽ ഗവൺമെന്റ് നയങ്ങൾ നടപ്പാക്കുന്നതിന് ഫണ്ട് വക ഇരുത്തൽ, രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ശരിയായ വളർച്ച ഉറപ്പാക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങൾ നിറവേറ്റാൻ ബജറ്റിന് കഴിയും. സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായുള്ള ഫണ്ട് വക ഇരുത്തലും ബജറ്റിലൂടെയാണ് നടക്കുന്നത്. ബോഗറ്റ് എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്ക് ഉത്ഭവിച്ചത്.

Read Also: രാജ്യത്തെ അപമാനിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടയും, എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാർ: യുവമോർച്ച

ബ്രിട്ടിഷ് ഇന്ത്യയിൽ 1860 ഫെബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. വൈസ്രോയിയുടെ ഇന്ത്യൻ കൗൺസിലലെ ധനകാര്യ അംഗമായ ജെയിംസ് വിത്സൺ ആണ് ആദ്യത്തെ ബജറ്റ് തയ്യാറാക്കിയും അവതരിപ്പിച്ചതും. പിന്നീട് എല്ലാ വർഷത്തിലും ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിലും ഇതേ രീതി തന്നെ പിന്തുടർന്നു. ഇന്ത്യയുടെ ആദ്യ ധനകാര്യമന്ത്രി ആയിരുന്ന ആർ കെ ഷണ്മുഖം ചെട്ടി ആണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഇന്ദിരാഗാന്ധിയാണ് ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത.

റെവന്യൂ ബജറ്റും ക്യാപിറ്റൽ ബജറ്റുമാണ് പൊതുവേയുള്ള ബജറ്റിന്റെ രണ്ടു ഭാഗങ്ങൾ. റെവന്യൂ വരവുകളും ചെലവുകളും ഒക്കെ ഉൾക്കൊള്ളുന്നതാണ് റെവന്യൂ ബജറ്റ്. റെവന്യൂ വരവുകളിൽ അധികവും നികുതികളിൽ നിന്നാണ്. ആദായ നികുതിയും മറ്റ് നികുതികളുമെല്ലാം ഇതിലുൾപ്പെടും. സർക്കാരിന്റെ മൂലധനച്ചെലവുകളാണ് ക്യാപിറ്റൽ ബജറ്റിൽ ഉൾപ്പെടുന്നത്. കടം, വിദേശ നിക്ഷേപം, തുടങ്ങിയവയൊക്കെ മൂലധനച്ചെലവുകളിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയും ഇതിൽ ഉൾപ്പെടുന്നു.

Read  Also: വിവാദ ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കെ സുരേന്ദ്രന്റെ കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button