Latest NewsIndiaNews

2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബജറ്റ്: പ്രതീക്ഷിക്കാവുന്ന ഇളവുകൾ എന്തെല്ലാം

നികുതി ഇളവ് പരിധി നിലവിലുള്ള 3 ലക്ഷം രൂപയിൽ നിന്ന് 7.50 ലക്ഷം രൂപയായി ഉയർത്തണമെന്നും നിർദ്ദേശമുണ്ട്.

2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് 2023 ഫെബ്രുവരി 1നു ധനമന്ത്രി നിർമലാ സീതാരാമൻ ലോകസഭയിൽ അവതരിപ്പിക്കും. 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബജറ്റ് ആയതിനാൽ ആദായ നികുതിയുടെ കാര്യത്തിലടക്കം ജനങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

read also: മൂന്നുനില കെട്ടിടം തകര്‍ന്നു വീണു: മൂന്ന് മരണം, 35 പേര്‍ കുടുങ്ങിക്കിടക്കുന്നു

നികുതിദായകരിൽ കൂടുതലും ശമ്പളക്കാരായതിനാൽ മധ്യവർ​ഗം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. വരുന്ന ബജറ്റിൽ, നിലവിലെ ആദായ നികുതി നിരക്കുകൾ കുറയ്ക്കാനും ശമ്പളക്കാർക്കായി പുതുക്കിയ നികുതി സ്ലാബുകൾ അവതരിപ്പിക്കാനും നീക്കമുണ്ടാകും എന്നും സൂചന.

കൂടുതൽ തുക ജനങ്ങളുടെ കയ്യിലേക്ക് എത്താൻ ആദായ നികുതിയുടെ അടിസ്ഥാന ഇളവ് പരിധി 2.50 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷത്തിലേക്ക് ഉയർത്തണമെന്നാണ് സാമ്പത്തിക വി​ദ​ഗ്ധരുടെ ആവശ്യം. മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് പരിധി നിലവിലുള്ള 3 ലക്ഷം രൂപയിൽ നിന്ന് 7.50 ലക്ഷം രൂപയായി ഉയർത്തണമെന്നും നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button