![](/wp-content/uploads/2023/01/whatsapp-image-2023-01-24-at-6.42.12-pm.jpeg)
പ്രമുഖ ബിവറേജ് ബ്രാൻഡായ പെപ്സിക്ക് ഇനി മുതൽ പുതിയ ബ്രാൻഡ് അംബാസഡർ. റിപ്പോർട്ടുകൾ പ്രകാരം, റോക്കി ഭായിയായി തിളങ്ങിയ കന്നട നടൻ യഷിനെയാണ് ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തിരിക്കുന്നത്. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ കെജിഎഫ് ചാപ്റ്റർ ടു എന്ന സിനിമയിലെ അഭിനേതാവാണ് യഷ്. പെപ്സി ബ്രാൻഡിന് പ്രോത്സാഹിപ്പിക്കുന്നതിനായി സൽമാൻ ഖാന് ഒപ്പമാണ് യഷിന്റെ പ്രവർത്തനം.
കെജിഎഫ് ചാപ്റ്റർ ടു സിനിമയിൽ യഷ് അവതരിപ്പിച്ച റോക്കി ഭായ് എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തിൽ യഷിന് യുവാക്കൾക്കു മേൽ ശക്തമായ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വീഡിയോ യഷ് ഇതിനോടകം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘യഷുമായി കൈകോർക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. ഉപഭോക്തൃ ബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും പുതിയ നീക്കത്തിലൂടെ സാധ്യമാകും’, പെപ്സികോ ഇന്ത്യ, പെപ്സി കോള വിഭാഗം ലീഡ് സൗമ്യ റാത്തോർ പറഞ്ഞു.
Also Read: കളമശേരി സുനാമി ഇറച്ചിക്കേസിലെ മുഖ്യപ്രതി ജുനൈസ് വധശ്രമക്കേസുകളിലും പ്രതി
Post Your Comments