വിദേശ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ഇന്ന് ഒട്ടനവധി സാധ്യതകളുണ്ട്. വിദേശത്ത് ജോലി എങ്ങനെ ലഭിക്കുമെന്നും കൂടാതെ, തുടർപഠനത്തിനായി വിദേശ യൂണിവേഴ്സിറ്റികളിൽ എത്തരത്തിൽ അഡ്മിഷൻ എടുക്കാമെന്നും പലർക്കും അറിയില്ല. വിദേശ-വിദ്യാഭ്യാസ തൊഴിൽ മേഖലയിലെ സേവനങ്ങൾ ലഭ്യമാക്കുന്ന വിദ്യാഭ്യാസ ശൃംഖലയാണ് അജിനോറ. വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവർക്കും തുടർപഠനത്തിന് പോകുന്നവർക്കും നിരവധി സേവനങ്ങൾ അജിനോറ നൽകുന്നു.
അജിനോറയുടെ പുതിയ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യരാണ് സ്ഥാനമേറ്റത്. ഇനി മുതൽ ബ്രാൻഡിംഗുകളിലും പരസ്യങ്ങളിലും മഞ്ജു വാര്യരായിരിക്കും കമ്പനിയുടെ മുഖം. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് മഞ്ജു വാര്യർ ബ്രാൻഡ് അംബാസഡറായി നിയമിക്കപ്പെട്ടത്. കൂടാതെ, ചടങ്ങിൽവച്ച് അജിനോറയുടെ പുതിയ ലോഗോയും അജിനോറ ലേണിംഗ് ആപ്പും മഞ്ജു വാര്യർ പ്രകാശനം ചെയ്തു.
Also Read: ബദ്രിനാഥ് ദർശനം : ക്ഷേത്രം ജനങ്ങൾക്കായി തുറന്നു കൊടുത്തു
അജിനോറ മാനേജിങ് ഡയറക്ടർ അജി മാത്യു, ഡയറക്ടർമാരായ രാഹുൽ രാജേന്ദ്രൻ, നോർവിൻ ലൂക്കോസ്, അജോ അഗസ്റ്റിൻ, സിഇഒ അരവിന്ദ് ആർ മേനോൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Post Your Comments