Latest NewsNewsInternational

പാകിസ്ഥാന്‍ ഇരുട്ടിലേയ്ക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗുഡ്ഡുവില്‍ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പൂര്‍ണമായും തകര്‍ന്നതാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണം. തിങ്കളാഴ്ച പുലര്‍ച്ചെ, 7.30 മുതല്‍ കറാച്ചി, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വൈദ്യുതി പൂര്‍ണ്ണമായും തടസ്സപ്പെട്ടതായി പാക് മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്നും വൈദ്യുത മന്ത്രാലയ വക്താവ് പ്രതികരിച്ചു.

Read Also: വ്യാജരേഖ ചമച്ച് അനധികൃതമായി താമസം: ബെംഗളുരുവിൽ പാക് യുവതി അറസ്റ്റിൽ

സംഭവ വികാസങ്ങള്‍ ശരിവെച്ചുകൊണ്ട് ജിയോ ന്യൂസും രംഗത്ത് എത്തിയിട്ടുണ്ട്. ഗുഡ്ഡുവില്‍ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാന്‍സ്മിഷന്‍ ലൈന്‍സ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇത് കാരണം 22 ജില്ലകളിലും വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ടെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

പണപ്പെരുപ്പം കൊണ്ട് വലയുന്ന പാകിസ്ഥാനില്‍ പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കുകയാണ്. 24.5 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന്‍ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളമാണ് ഇടിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button