പാറശാല: വിവാഹ സത്കാരം നടക്കുന്നതിനിടെ മദ്യപിച്ചുണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പാറശാല ഇഞ്ചിവിള പറയരുവിള വീട്ടിൽ രജി (27), ഇഞ്ചിവിള അരുവാൻ കുഴി കാട്ടാക്കുളങ്ങര തോട്ടത്തുവീട്ടിൽ രഞ്ജു (39 ), ഇഞ്ചിവിള മടത്തുവിള പുത്തൻവീട്ടിൽ വിപിൻ (27) എന്നിവരാണ് അറസ്റ്റിലായത്.
Read Also : രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദഹനത്തിനും ചക്ക; അറിയാം മറ്റ് ഗുണങ്ങള്‍…
ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. പാറശാല ഇഞ്ചിവിള അരുവാൻകോട് സ്വദേശി ഓട്ടോ ഡ്രൈവറായ രഞ്ജിത്താണ് (40) മരിച്ചത്. മരിച്ച രഞ്ജിത്തിന്റെ വീടിന് സമീപത്തുള്ള വിവാഹ സത്കാരം കഴിഞ്ഞ് സുഹൃത്തുക്കളായ രഞ്ജു, വിപിൻ, രജി, രഞ്ജിത്ത് എന്നിവർ ചേർന്ന് മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായി. തുടർന്ന്, ബിയർ കുപ്പി കൊണ്ട് രെഞ്ജു വിപിന്റെ തലയ്ക്കടിക്കുകയും തടയാനെത്തിയ രഞ്ജിത്തിന്റെ കഴുത്തിൽ കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തു തന്നെ രഞ്ജിത്ത് മരിച്ചിരുന്നു. രഞ്ജിഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. ഗുരുതരമായി പരിക്കേറ്റ വിപിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments