KasargodNattuvarthaLatest NewsKeralaNews

മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു : പത്ത് പേർ കടലിൽ വീണു, രക്ഷപ്പെടുത്തി

അജാനൂർ കടപ്പുറത്തെ ബിബീഷിന്റെ ഉടമസ്ഥതയിലുള്ള ശിവം എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്

കാസർ​ഗോഡ്: മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു. പത്ത് പേർ കടലിൽ വീണെങ്കിലും എല്ലാവരേയും രക്ഷപ്പെടുത്തി. അജാനൂർ കടപ്പുറത്തെ ബിബീഷിന്റെ ഉടമസ്ഥതയിലുള്ള ശിവം എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്.

കാസർ​ഗോഡ് അജാനൂർ ചിത്താരിയിൽ ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധനത്തിനായി സംഘം പുറപ്പെട്ടത്. രാവിലെ പതിനൊന്നിന് കരയിൽ നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന ശ്രീകുറുംബ, വലക്കാർ എന്നീ തോണികളിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപെട്ടവരെ രക്ഷിക്കാനെത്തിയത്.

Read Also : എംഎ ബേബിക്ക് ജയ് വിളിച്ച പഴയ എസ്എഫ്‌ഐ നേതാവാണ്, കളിക്കാന്‍ നില്‍ക്കരുത്: വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് മുൻ അധ്യാപകന്‍

കടലിൽ വീണ എല്ലാവരെയും ഇവർ രക്ഷപ്പെടുത്തി. കരയിൽ എത്തിച്ചവരിൽ ഏഴു മത്സ്യതൊഴിലാളികളെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button