ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററി നിരോധിക്കുന്നതിന് അടിയന്തര അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ സ്വഭാവം എന്താണെന്നു പുറത്തുവന്നിരിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.
അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക് : ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചു
2002ലെ കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കിനെ കുറിച്ച് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ ഡോക്യുമെന്ററി കാണുന്നതില്‍ നിന്നും അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുന്നതെന്തിനാണെന്നും യെച്ചൂരി ചോദിച്ചു.
Post Your Comments