ThiruvananthapuramKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു : മൂന്നുപേർക്ക് പരിക്ക്

ക​ര​മ​ന സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്

വി​തു​ര: പൊ​ന്മു​ടി റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ക​ര​മ​ന സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്.

Read Also : നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് അറസ്റ്റിൽ : പിടിച്ചെടുത്തത് 650 പാ​ക്ക​റ്റുകൾ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാണ് അ​പ​ക​ടം നടന്നത്. ​പൊ​ന്മു​ടി പ​ന്ത്ര​ണ്ടാം വ​ള​വി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം സം​ഭ​വി​ച്ച കാ​റി​ൽ അ​ഞ്ച് യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക​ര​മ​ന​യി​ൽ നി​ന്നും നെ​ടു​മ​ങ്ങാ​ട് നി​ന്നും ര​ണ്ട് കാ​റു​ക​ളി​ലാ​യി പൊ​ന്മു​ടി സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പൊ​ന്മു​ടി സ​ന്ദ​ർ​ശി​ച്ച ശേ​ഷം തി​രി​കെ വ​രു​ന്ന വ​ഴി​യാ​ണ് അപകടം നടന്നത്.

അ​പ​ക​ടം സം​ഭ​വി​ച്ച ഉ​ട​ൻ ത​ന്നെ പൊ​ന്മു​ടി പൊ​ലീ​സും വി​തു​ര ഫ​യ​ർ​ഫോ​ഴ്സും സം​ഭ​വ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ചേ​ർ​ന്നാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തിയത്. പ​രി​ക്കേ​റ്റ​വ​രെ വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button