Latest NewsNewsIndia

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം: അവാർഡ് ജേതാക്കളുമായി വ്യാഴാഴ്ച്ച നരേന്ദ്ര മോദി സംവദിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച്ച സംവദിക്കും. വൈകുന്നേരം 4 മണിക്ക് അദ്ദേഹത്തിന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ വെച്ചാണ് അദ്ദേഹം പുരസ്‌കാര ജേതാക്കളുമായി സംവദിക്കുന്നത്. 11 പേർക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.

Read Also: ഞാന്‍ നിങ്ങളുടെ അടിമയല്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം: അല്‍ഫോണ്‍സ് പുത്രന്‍

വിവിധ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്‌കാരമാണ് പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം. കല, സാംസ്‌കാരികം, ധീരത, സാമൂഹിക സേവനം, കായികം, കണ്ടുപിടിത്തം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികവ് തെളിയിച്ച 5 മുതൽ 18 വയസ്സുവരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശ്‌സതി പത്രവുമാണ് പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുക.

കലാ-സാംസ്‌കാരിക മേഖലയിൽ നാല് പേരാണ് പുരസ്‌കാരത്തിന് അർഹരായത്. ധീരതയ്ക്ക് ഒരാൾക്കും ശാസ്ത്രീയ കണ്ടുപിടുത്തത്തിന് രണ്ട് പേർക്കും സാമൂഹിക സേവനത്തിന് ഒരാളും പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. കായിക രംഗത്ത് മൂന്ന് പേരും പുരസ്‌കാരത്തിന് അർഹരായി.

Read Also: പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സൗദി അറേബ്യയും കൈമലര്‍ത്തി, സഹായിക്കാനാകില്ല എന്ന് സൗദിയുടെ അറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button