Latest NewsKeralaNews

റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കും: പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മാണത്തിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രത്യേകം തയ്യാറാക്കിയ മൂന്ന് വാഹനങ്ങൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

Read Also: പിഎം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള തുക പ്രതിവര്‍ഷം 6,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്തുമെന്ന് സൂചന

മൊബൈൽ ലാബുകൾ റോഡ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തുമെന്ന് അദ്ദേഹം വിശദമാക്കി. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നെയ്യാറ്റിൻകര കോടതി- ഓൾഡ് അഞ്ചൽ ഓഫീസ് – അമരവിള റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. 3.7 കിലോമീറ്ററാണ് ഈ റോഡിന്റെ ആകെ ദൈർഘ്യം.

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ ഹൈടെക്ക് രീതിയിൽ നവീകരണം പൂർത്തിയാക്കിയ രണ്ട് റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. 6.6 കോടി രൂപ ചെലവഴിച്ചാണ് അതിയന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഓലത്താന്നി – കൊടങ്ങാവിള – അവണാകുഴി റോഡുകളുടെ പണി പൂർത്തിയാക്കിയത്.

Read Also: സൈനികരുടെ പേരുകള്‍ ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകള്‍ക്ക് നല്‍കിയതിന് കാരണം വ്യക്തമാക്കി പ്രധാനമന്ത്രി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button