പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഇസിജിസി), റിനീവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി (ഐആർഡിഇഎ) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്തുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലാണ് ഇരുസ്ഥാപനങ്ങളും ഐപിഒ നടത്താൻ സാധ്യത.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇസിജിസി. പ്രധാനമായും എക്സ്പോർട്ട് ക്രെഡിറ്റ് റിസ്ക് ഇൻഷുറൻസും, അനുബന്ധ സേവനങ്ങളുമാണ് ഇസിജിസി വാഗ്ദാനം ചെയ്യുന്നത്. 2021 സെപ്തംബറിൽ തന്നെ ഇസിജിസിക്ക് ഐപിഒ നടത്താനുള്ള അനുമതി ക്യാബിനറ്റ് നൽകിയിരുന്നു. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും ഇസിജിസിയുടെ ശേഷി 88,000 കോടി രൂപയായി ഉയർത്തുന്ന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക.
Also Read: കുവൈത്ത് അമീറിന്റെ ചിത്രം ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു: നിയമലംഘകർക്കെതിരെ കടുത്ത നടപടി
ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമാണ് ഐആർഡിഇഎ. പാരമ്പര്യേതര ഊർജ്ജ മേഖലകളിലെ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഐആർഡിഇഎ ഓഹരി വിൽപ്പനയിലൂടെ 1,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, ഐആർഡിഇഎയ്ക്ക് വായ്പ നൽകാനുള്ള ശേഷി 12,000 കോടി രൂപയായാണ് ഉയരുക.
Post Your Comments