പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലൂടെ രേഖകളില്ലാതെ കാറിൽ കടത്തിയ 2.28 കോടി രൂപ പൊലീസ് പിടികൂടി. 2,28,60,000 രൂപയാണ് പൊലീസ് പിടിച്ചെടുത്തത്.
Read Also : ബേക്കറിയുടമയെയും സഹായിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു : 18 കാരൻ അറസ്റ്റിൽ
തിങ്കളാഴ്ച രാവിലെ വാഹനപരിശോധനയ്ക്കിടെയാണ് പൊലീസ് പണം പിടികൂടിയത്. സംഭവത്തിൽ, കോയമ്പത്തൂർ സ്വദേശികളായ മോഹൻ, വെങ്കിടേഷ് എന്നിവർ അറസ്റ്റിലായി.
Read Also : സഹകരണം ശക്തിപ്പെടുത്തൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് തുടക്കം കുറിച്ചു
സ്വർണവ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമാണിതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ, കൂടുതൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments