ThiruvananthapuramKeralaNattuvarthaLatest NewsNews

സുഹൃത്തുക്കളുമായി തർക്കം : ഓട്ടോ ഡ്രൈവർ കുത്തേറ്റു മരിച്ചു

പാ​റ​ശാ​ല ഇ​ഞ്ചി​വി​ള അ​രു​വാ​ന്‍​കോ​ട് സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്ത് (40) ആ​ണ് മ​രി​ച്ച​ത്

പാ​റ​ശാ​ല: പാ​റ​ശാ​ല​യി​ൽ സുഹൃത്തുക്കളുമായി ചേർന്നുണ്ടായ തർക്കത്തെ തുടർന്ന് ഓ​ട്ടോ ഡ്രൈ​വ​ർ കു​ത്തേ​റ്റു മ​രി​ച്ചു. പാ​റ​ശാ​ല ഇ​ഞ്ചി​വി​ള അ​രു​വാ​ന്‍​കോ​ട് സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്ത് (40) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 7.45 നു ആണ് സംഭവം. ​വീ​ടി​നു സ​മീ​പ​ത്തെ വി​വാ​ഹ സൽ​ക്കാ​രം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ര​ഞ്ജിത്തും ​സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റു മ​രി​ച്ച ര​ഞ്ജി​ത്തും സു​ഹൃ​ത്തു​ക്ക​ളാ​യ റി​ജു, വി​പി​ന്‍, റെ​ജി, ര​ഞ്ജി​ത്ത് എ​ന്നി​വ​രും ചേ​ര്‍​ന്നു മ​ദ്യ​പി​ക്കു​ക​യും തു​ട​ര്‍​ന്നു വാ​ക്കേ​റ്റം ന​ട​ന്നു​വെ​ന്നും പൊലീസ് ​പ​റ​യു​ന്നു.

Read Also : റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക 23 ടാബ്ലോകള്‍: ഇത്തവണ കേരളത്തിന്റെ സ്ത്രീ ശക്തിയും

തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷത്തി​ൽ സ​മീ​പ​ത്തി​രു​ന്ന മദ്യകു​പ്പി സു​ഹൃ​ത്തു​ക്ക​ളിലൊ​രാ​ൾ ര​ഞ്ജി​ത്തി​ന്‍റെ വ​യ​റ്റി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. ഇ​തു ത​ട​യാ​നെ​ത്തി​യ വി​പി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വിപിനെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോള​ജി​ല്‍ ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ട്ട​ന​ത്തെ തുടർന്നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത്ത് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രിച്ചെന്ന് പാ​റ​ശാ​ല പൊലീ​സ് പ​റ​ഞ്ഞു.

പ്ര​ശ്ന​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ച്ച റി​ജു എ​ന്ന യു​വാ​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. ബാ​ക്കി​യു​ള്ള​വ​ര്‍ ഒ​ളി​വി​ല്‍ ആ​ണെ​ന്നും പൊ​ലീ​സ് വ്യ​ക്താ​ക്കി. ര​ഞ്ജി​ത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button