ErnakulamKeralaNattuvarthaLatest NewsNews

സ്കൂട്ടറും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു

തൃ​ശൂ​ർ കോ​ണ​ത്തു​കു​ന്ന് പൂ​വ​ത്തും​ക​ട​വി​ൽ അ​ബ്ദു​ൽ മ​ജീ​ദി​ന്‍റെ മ​ക​ൻ ഷെ​ഹി​ൻ (24) ആ​ണ് മ​രി​ച്ച​ത്

പ​റ​വൂ​ർ: സ്കൂട്ടറും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. തൃ​ശൂ​ർ കോ​ണ​ത്തു​കു​ന്ന് പൂ​വ​ത്തും​ക​ട​വി​ൽ അ​ബ്ദു​ൽ മ​ജീ​ദി​ന്‍റെ മ​ക​ൻ ഷെ​ഹി​ൻ (24) ആ​ണ് മ​രി​ച്ച​ത്.

Read Also : മീ​ൻ വില്പനയുടെ മ​റവിൽ കഞ്ചാവ് വില്പന : ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അറസ്റ്റിൽ

ചെ​റി​യ​പ്പി​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഓ​ണ്‍​ലൈ​ൻ ആ​ഹാ​ര വി​ത​ര​ണ കമ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഷെ​ഹി​ൻ ബൈ​ക്കി​ൽ വീ​ട്ടി​ൽ​ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​ക​വെ എ​തി​രെ വ​ന്ന മി​നി​ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ഷെ​ഹി​ന്‍റെ കാ​ലു​ക​ളി​ലൂ​ടെ മി​നി ലോ​റി ക​യ​റി​യി​റ​ങ്ങി. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. അ​മ്മ: മു​നീ​റ. സ​ഹോ​ദ​രി: സ​സ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button