പറവൂർ: സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂർ കോണത്തുകുന്ന് പൂവത്തുംകടവിൽ അബ്ദുൽ മജീദിന്റെ മകൻ ഷെഹിൻ (24) ആണ് മരിച്ചത്.
Read Also : മീൻ വില്പനയുടെ മറവിൽ കഞ്ചാവ് വില്പന : കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
ചെറിയപ്പിള്ളിയിൽ വെള്ളിയാഴ്ച രാത്രി 10നായിരുന്നു അപകടം നടന്നത്. ഓണ്‍ലൈൻ ആഹാര വിതരണ കമ്പനിയിൽ ജോലി ചെയ്യുന്ന ഷെഹിൻ ബൈക്കിൽ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പോകവെ എതിരെ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഷെഹിന്റെ കാലുകളിലൂടെ മിനി ലോറി കയറിയിറങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. അമ്മ: മുനീറ. സഹോദരി: സസ്മ.
Post Your Comments