
കിഴക്കമ്പലം: വില്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ അമ്പതു ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കിഴക്കമ്പലം വിലങ്ങിൽ വാടകയ്ക്ക് താമസിയ്ക്കുന്ന അടിമാലി തണ്ടേൽ ഷമീർ (28), അടിമാലി മന്നംകണ്ടം തുമ്പലാത്ത് വീട്ടിൽ അബിൻസ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also : പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തൻ കാർ ആൾകൂട്ടത്തിലേക്ക് ഇടിച്ച് കയറ്റി ആറ് പേർക്ക് പരുക്ക്
കാറിൽ പട്ടിമറ്റം കോട്ടമല ഭാഗത്ത് കഞ്ചാവ് വില്പനയ്ക്ക് എത്തിക്കുമ്പോഴാണ് പിടിയിലായത്. കാറിന്റെ രഹസ്യ അറയിൽ ചെറിയ പൊതിയാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കള്‍ക്കുമാണ് വില്പന നടത്തിയിരുന്നത്. കാറും, പൊതിയാനുപയോഗിക്കുന്ന പേപ്പറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മീൻ വില്പനയുടെ മറപിടിച്ചാണ് ഷമീർ കഞ്ചാവ് കച്ചവടം നടത്തുന്നത്.
എഎസ്പി ജുവനപ്പടി മഹേഷ്, ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്ഐ എ.എൽ. അഭിലാഷ്, എഎസ്ഐ വേണുഗോപാൽ, എസ്സിപിഒമാരായ പി.എ. അഫ്സൽ, അലിക്കുഞ്ഞ് ,അജിൽ കുമാർ, അഭിലാഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments