IdukkiLatest NewsKeralaNattuvarthaNews

വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന : നെടുങ്കണ്ടത്ത് യുവാവ് പിടിയില്‍

നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പിടിയിലായത്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പിടിയിലായത്.

രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ടോണിയെ പൊലീസ് മയക്കുമരുന്നുമായി പിടികൂടിയത്. നെടുങ്കണ്ടത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.

Read Also : ചൈനയില്‍ 80 % ജനങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യത, ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്നു

നെടുങ്കണ്ടത്ത് ഓട്ടോമൊബൈല്‍ സ്ഥാപനവും വര്‍ക്ക്ഷോപ്പും നടത്തി വരികയായിരുന്നു ടോണി. ടോണിയുടെ വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുടെ വില്‍പ്പന നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന്, ഉടുമ്പുഞ്ചോല സിഐ ആര്‍ ജയ രാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വര്‍ക്ക് ഷോപ്പില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ 0.19 മില്ലി ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന്, ടോമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button