ന്യൂഡൽഹി: ഈ വർഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം തിങ്കളാഴ്ച്ച വിതരണം ചെയ്യും. രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് പുരസ്‌കാരം സമ്മാനിക്കുക. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ചാണ് പുരസ്‌കാര വിതരണം. 11 വിദ്യാർത്ഥികൾക്ക് പുരസ്‌കാരം കൈമാറും. വിവിധ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്‌കാരമാണ് പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം. കല, സാംസ്‌കാരികം, ധീരത, സാമൂഹിക സേവനം, കായികം, കണ്ടുപിടിത്തം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികവ് തെളിയിച്ച 5 മുതൽ 18 വയസ്സുവരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശ്സതി പത്രവുവുമാണ് പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുക.
കലാ-സാംസ്‌കാരിക മേഖലയിൽ നാല് പേരാണ് പുരസ്‌കാരത്തിന് അർഹരായത്. ധീരതയ്ക്ക് ഒരാൾക്കും ശാസ്ത്രീയ കണ്ടുപിടുത്തത്തിന് രണ്ട് പേർക്കും സാമൂഹിക സേവനത്തിന് ഒരാളും പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. കായിക രംഗത്ത് മൂന്ന് പേരും പുരസ്‌കാരത്തിന് അർഹരായി. അതേസമയം, ചൊവ്വാഴ്ച പ്രധാനമന്ത്രി പുരസ്‌കാരത്തിന് അർഹരായ കുട്ടികളുമായി സംവാദം നടത്തും.
Post Your Comments