തിരുവനന്തപുരം : 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്ത് കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ബിജെപി നേതൃത്വം ഒരുക്കങ്ങള്‍ ആരംഭിച്ചു. ബിജെപി കേരളത്തില്‍ പ്രതീക്ഷവച്ചു പുലര്‍ത്തുന്ന തിരുവനന്തപുരത്ത് കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി. നടന് സുരേഷ്ഗോപി തൃശൂരില്‍നിന്നുതന്നെ വീണ്ടും ജനവിധി തേടാനുള്ള സാധ്യത കണക്കിലെടുത്താണ് കൃഷ്ണകൃമാര്‍ തിരുവനന്തപുരത്ത് സജീവമാകുന്നത്. ഇതു സംബന്ധിച്ച് ബിജെപി കേന്ദ്രനേതൃത്വം സൂചന നല്‍കിയതായും അറിയുന്നു.
തീരദേശ മണ്ഡലമായ തിരുവനന്തപുരത്ത് അതുകൊണ്ടു തന്നെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാനാണ് കൃഷ്ണകുമാറിനു ലഭിച്ച നിര്‍ദ്ദേശം. വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് അദേഹം. പദ്ധതി നടപ്പാകുമെന്ന സൂചനയാണ് കേന്ദ്രവും നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള പരിശ്രമം വിജയം കാണുമെന്ന പ്രതീക്ഷ കൃഷ്ണകുമാര്‍ തന്നെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.
Post Your Comments