ഇന്ത്യൻ സാമ്പത്തിക ലോകം കാത്തിരിക്കുന്ന യൂണിയൻ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് വ്യവസായ മേഖല. റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഗാർഹിക ഉൽപ്പാദനത്തെ ഉയർത്താനുമുളള പദ്ധതികൾക്ക് ബജറ്റ് മുൻതൂക്കം നൽകിയേക്കും. പ്രധാനമായും കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ, തുകൽ, പാദരക്ഷകൾ എന്നിവയുടെ ഉൽപ്പാദനത്തിന് കൂടുതൽ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനാണ് സാധ്യത. വിവിധ പദ്ധതികളിലൂടെ ഗാർഹിക ഉൽപ്പാദനത്തെ ആഗോളതലത്തിൽ എത്തിക്കാനും, ഉൽപ്പാദന രംഗത്ത് കൂടുതൽ നിലവാരം കൊണ്ടുവരാനും ലക്ഷ്യമിടുന്നുണ്ട്.
ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ടെക്സ്റ്റൈൽസ്, ഫാർമ, വൈറ്റ് ഗുഡ്സ്, ഓട്ടോമൊബൈൽസ്, ഓട്ടോ ഘടകങ്ങൾ, ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മോഡ്യൂളുകൾ, അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ എന്നിവ ഉൾപ്പെടെ ഏകദേശം 14- ലധികം മേഖലകൾക്കായുളള പദ്ധതി ഇതിനോടകം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ആഭ്യന്തര ഉൽപ്പാദനം വലിയ തോതിൽ പ്രോത്സാഹിപ്പിക്കാൻ സാധിക്കും. 2023-24ലെ ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും.
Also Read: വാടകയ്ക്കെടുത്ത വാഹനം മറിച്ച് വിൽക്കാൻ ശ്രമം : പ്രതി പിടിയിൽ
Post Your Comments