കൊല്ലം: വാടകയ്ക്കെടുത്ത വാഹനം മറിച്ച് വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട, മലയാലപ്പുഴ താഴത്ത് ശിവശങ്കരപിള്ള ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : ശബരിമല ദർശനം നടത്തി മടങ്ങുന്നതിനിടെ അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കഴിഞ്ഞ ഓഗസ്റ്റിൽ ആണ് കേസിനാസ്പദമായ സംഭവം. കൊല്ലം വെസ്റ്റ് കോട്ടക്കകം വാർഡിൽ ജുഗുനിന്റെ മിനി ലോറി വാടകയ്ക്ക് എടുത്ത പ്രതിയും സുഹൃത്തും ഉടമ അറിയാതെ വാഹനം മറിച്ചു വിൽപന നടത്തുകയുമായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ വാഹന ഉടമ ജനുവരി രണ്ടിന് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതിയായ ജിനുവിനെ പിടികൂടി. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞ് വന്ന ഒന്നാം പ്രതി ശിവശങ്കരൻപിള്ളയെ തൃശൂർ ചാവക്കാട് നിന്നും കഴിഞ്ഞ ദിവസം ആണ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ സമാനരീതിയിലുള്ള തട്ടിപ്പിന് പത്തനംതിട്ട ജില്ലയിൽ നിരവധി കേസുകൾ നിലവിലുണ്ട്.
കൊല്ലം എസിപി അഭിലാഷ് എ യുടെ നിർദേശാനുസരണം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ്, അനിൽ എൻ.ജി, ഹസൻ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments