Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ട് അല്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ശരിയല്ല:മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍

ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും നേരത്തെ രംഗത്ത് വന്നിരുന്നു

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് അല്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ‘ലീഗ് ജനപ്രതിനിധികളുടെ ഭൂമി കണ്ടുകെട്ടിയ നടപടി തിരുത്തണം. ഇതിനെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. പൊലീസ് വകുപ്പ് ഇത് പരിശോധിക്കണം. പോപ്പുലര്‍ ഫ്രണ്ടുകാരുടെ സ്വത്ത് കണ്ടുകെട്ടുന്ന നിയമപരമായ നടപടിയോട് എതിര്‍പ്പില്ല’, സാദിഖലി തങ്ങള്‍ പറഞ്ഞു.

Read Also: പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും നേരത്തെ രംഗത്ത് വന്നിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ ജനാധിപത്യവിരുദ്ധവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഏതൊരാളുടെ മേലിലും കുതിരകയറാമെന്ന പൊലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ല. നിയമം നടപ്പാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. അല്ലാതെ നിരപരാധികളുടെ മേല്‍ അക്രമം കാണിക്കാനല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, ഐ.എസ്.എം എന്നിവയും എസ്.കെ.എസ്.എസ്.എഫ് നേതാവും സ്വത്ത് കണ്ടുകെട്ടലിനെതിരെ രംഗത്തെത്തിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button