കണ്ണൂർ: വിമാനത്താവളത്തിൽ ശരീരഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണവുമായി മംഗലാപുരം സ്വദേശി പിടിയില്‍. ഒരു കിലോ സ്വർണ്ണവുമായി മംഗലാപുരം സ്വദേശി മുഹമ്മദ് സനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. 24 മണിക്കൂർ നേരത്തെ പരിശ്രമത്തിലോടുവിലാണ് പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സഹായത്തോടെ പ്രതിയുടെ ശരീരത്തിൽ നിന്നും ഗുളികകൾ പുറത്തെടുത്തത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം സ്ക്വാഡ് അംഗങ്ങളും മട്ടന്നൂർ എയർപോർട്ട് ഇൻസ്പെക്ടർ കുട്ടികൃഷ്ണൻ, എസ്ഐ സന്തോഷ്, സാദിഖ്, ഷിജിൽ, സുധീർ നൗഷാദ് സുജീഷ് മഹേഷ് എയർപോർട്ടിലെ മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് എയർപോർട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്.
Post Your Comments